Bidah

Bidah in Islam

LightBlog

ഒരു സ്ത്രീ പ്രസവിച്ചാൽ ഉടനെ കുട്ടിയുടെ വലതു ചെവിയിൽ ബാങ്കും ഇടതു ചെവിയിൽ ഇകാമത്തും കൊടുക്കുന്ന സമ്പ്രദായം ഇസ്‌ലാമിലെ ആചാരമെന്ന നിലക്ക് ചില...

ഒരു സ്ത്രീ പ്രസവിച്ചാൽ ഉടനെ കുട്ടിയുടെ വലതു ചെവിയിൽ ബാങ്കും ഇടതു ചെവിയിൽ ഇകാമത്തും കൊടുക്കുന്ന സമ്പ്രദായം ഇസ്‌ലാമിലെ ആചാരമെന്ന നിലക്ക് ചിലർ നടപ്പാക്കുന്നത് കാണാം. പ്രവാചക ചര്യയുടെ പിൻബലം ഇവക്കില്ല. ദുർബലമായ ഹദീസുകൾ മാത്രമാണ് ഈ വിഷയത്തിൽ ഉദ്ധരിക്കപ്പെടുന്നത്.

 ഹുസൈൻ (റ) നിവേദനം : നബി (സ) പറഞ്ഞു ; വല്ലവനും ഒരു കുട്ടി ജനിക്കുകയും അപ്പോൾ അവന്റെ വലതു ചെവിയിൽ ബാങ്കും ഇടതു ചെവിയിൽ ഇകാമത്തും കൊടുത്താൽ ഉമ്മു സ്വിബ്‌യാൻ (പിശാച്) ഉപദ്രവിക്കുകയില്ല. [ഇബ്നു സനിയ്യ, ഇബ്നു അസാകീർ]. 

വളരെയധികം ദുർബലമായ വാറോലയാണിത്. തെളിവിന് ഒരിക്കലും കൊള്ളുകയില്ല. ഇതിന്റെ പരമ്പരയിലുള്ള യഹ്‌യബ്‌നു അലാത്ത് (ബജലി) എന്ന വ്യക്തിയെപ്പറ്റി ഇബ്നു ഹജർ (റ) എഴുതുന്നു : 'ഇയാൾ ഹദീസ് സ്വയം നിർമ്മിച്ചുണ്ടാക്കുന്ന ആളാണെന്ന് വിമർശിക്കപ്പെടുന്നു.' [തഖ് രീബ്‌]. 

അതുപോലെ ഈ പരമ്പരയിൽ വന്നിട്ടുള്ള മറ്റൊരു വ്യക്തിയാണ് മാർവാനുബ്നു സാലിം (ഗഫാരി). ഇയാളെക്കുറിച്ച് ഇബ്നു ഹജർ (റ) എഴുതുന്നു : 'മാർവാനുബ്നു സാലിം തീർത്തും വര്ജിക്കപ്പെടേണ്ട മനുഷ്യനാണ്. ഇയാൾ സ്വയം നിർമിത ഹദീസ് ഉണ്ടാക്കുന്നയാളാണെന്ന് ഇമാം സാജിയും മറ്റും പറയുന്നു.' [തഖ് രീബ്‌]

 ഹദീസ് പണ്ഡിതന്മാരായ ഇമാം ബുഖാരി, ഇമാം മുസ്‌ലിം, ഇമാം അബൂഹാത്തിം, ഇമാം അഹമ്മദ്, അബൂ ഉറൂബ തുടങ്ങിയവരെല്ലാം തന്നെ അവരുടെ ഗ്രന്ഥങ്ങളിൽ മേൽ വ്യക്തികളെ നിശിതമായി വിമർശിക്കുന്നു.

ഗർഭധാരണം മുതൽ പ്രസവം വരെ വളരെ അൽഭുതകരമായ പ്രവർത്തനങ്ങളാണ് ഒരു സ്ത്രീയുടെ ഉദരത്തിൽ നടക്കുന്നത്‌. ഇത്‌ ശരിക്കും ഗ്രഹിച്ച്‌ സ്രഷ്ടാവിനു തൃപ്ത...

ഗർഭധാരണം മുതൽ പ്രസവം വരെ വളരെ അൽഭുതകരമായ പ്രവർത്തനങ്ങളാണ് ഒരു സ്ത്രീയുടെ ഉദരത്തിൽ നടക്കുന്നത്‌. ഇത്‌ ശരിക്കും ഗ്രഹിച്ച്‌ സ്രഷ്ടാവിനു തൃപ്തിയില്ലാത്ത സർവ്വകാര്യങ്ങളിൽ നിന്നും വിട്ടുനിൽക്കുകയാണ് ഒരു ഗർഭിണിയായ മുസ്‌ലിം സ്ത്രീ ചെയ്യേണ്ടത്‌. ഈ കാലയളവിൽ യാതൊരുവിധ ആചാരങ്ങളും ഇസ്‌ലാം നിർദേശിക്കുന്നില്ല. എന്നാൽ മുസ്‌ലിംകൾക്കിടയിൽ പലതരം അനാചാരങ്ങൾ ഈ സമയത്ത്‌ ചെയ്യപ്പെടുന്നതായി കാണുന്നു.


അതിലൊന്നാണ് പള്ള കാണൽ ചടങ്ങ്‌. ഗർഭിണിക്ക്‌ 7 മാസമോ അതിലധികമോ ആയാൽ ബന്ധുക്കൾ വന്ന് പള്ള കാണുന്ന സമ്പ്രദായം ചിലയിടങ്ങളിൽ കണ്ടുവരുന്നു. പലഹാരങ്ങളും മറ്റു ഭക്ഷ്യവസ്തുക്കളും ആ സമയത്ത്‌ പ്രത്യേകം തയ്യാറാക്കുന്നതും കണ്ടുവരുന്നു. എന്നാൽ ഇസ്‌ലാമുമായി ഈ ആചാരത്തിനു യാതൊരുവിധ ബന്ധവുമില്ല. റസൂലിനെ സ്നേഹിക്കുന്നവർ ഈ സമ്പ്രദായം ഉപേക്ഷിക്കേണ്ടതാണ്.

മറ്റൊരു അനാചാരമാണ് പ്രസവിക്കാൻ കൊണ്ടുപോകൽ. ആദ്യപ്രസവം ഭാര്യാവീട്ടിൽ തന്നെ വേണമെന്ന വിശ്വാസമാണ് ഈ ചടങ്ങിനാധാരം. ഈ ചടങ്ങിനായ്‌ പ്രത്യേകം സദ്യകൾ ഉണ്ടാക്കുന്നു. വരന്റെ വീട്ടിൽ നിന്ന് ഒരു സംഘം വന്ന് ഗർഭിണിയെ കൂട്ടിക്കൊണ്ട്‌ പോകുന്നു. ഗർഭിണി കരഞ്ഞുകൊണ്ട്‌ വീട്ടുകാരോട്‌ വിടപറഞ്ഞ്‌ പോകുന്നു. പോകുന്ന സമയത്ത്‌ ഗർഭിണി തിരിഞ്ഞു നോക്കാൻ പാടില്ലെന്നും നോക്കിയാൽ സുഖപ്രസവം നടക്കില്ലെന്നും വരെ ചിലർ വിശ്വസിക്കുന്നു. ഈ  ആചാരത്തിനുവേണ്ടി മനുഷ്യൻ ഭീമമായ തുകയും സമയയും വെറുതെ കളഞ്ഞ്‌ അല്ലാഹുവിന്റെ കോപത്തിനിരയാകുന്നു. ഈ അനാചാരത്തിനു മതത്തിനു യാതൊരുവിധ പങ്കുമില്ല.